മൂന്നാംദിനവും അനക്കമില്ല; സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Tuesday, September 10, 2024 10:31 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. പവന് 53,440 രൂപയിലും ഗ്രാമിന് 6,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമാണ് വ്യാപാരം.
ശനിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്നു ദിവസമായി വില നിശ്ചലമാണ്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,502.09 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപയില്‍ തുടരുന്നു.