അഭിമന്യൂവിന് സെഞ്ചുറി; ഇന്ത്യ ബി പൊരുതുന്നു
Saturday, September 14, 2024 8:34 PM IST
അനന്ത്പൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബി പൊരുതുന്നു. ഇന്ത്യ സിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 525നെതിരെ ഇന്ത്യ ബി മൂന്നാം ദിനം കളി നിര്‍ത്തുമ്പോല്‍ ഏഴിന് 309 എന്ന നിലയിലാണ്.
143 റണ്‍സുമായി ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരന് ക്രീസിലുണ്ട്. 70 റണ്‍സെടുത്ത എന്‍. ജഗദീഷ് തിളങ്ങി. അന്‍ഷൂല്‍ കാംബോജ് ഇന്ത്യ സിക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഇഷാന് കിഷന് (111), മാനവ് സുതര്‍ (82), ബാബ ഇന്ദ്രജിത്ത് (78) എന്നിവരാണ് ഇന്ത്യ സിയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.