തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ മൃതദേഹം; 10 ദിവസത്തോളം പഴക്കം
Thursday, September 19, 2024 5:55 PM IST
ഇടുക്കി: ചെറുതോണിക്ക് സമീപം പാറേമാവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലാണ് സംഭവം.
പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് 10 ദിവസം പഴക്കമുള്ളതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇടുക്കി വെള്ളയാംകുടി സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.