പാർലമെന്റ് സമുച്ചയത്തിലെ എൻസിപി ഓഫീസ് ശരദ് പവാർ പക്ഷത്തിന്
Sunday, September 22, 2024 5:03 AM IST
ന്യൂഡൽഹി: പാർലമെന്റ് സമുച്ചയത്തിലെ എൻസിപി ഓഫീസ് ശരദ് പവാർ പക്ഷത്തിനാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ്. പഴയ പാർലമെന്റ് മന്ദിരത്തിലെ 126-ഡി മുറിയാണ് എൻസിപിക്ക് അനുവദിച്ചത്.
യഥാർഥ എൻസിപിയെന്ന പദവി ലഭിച്ച അജിത് പവാർ പക്ഷത്തേക്കാൾ കൂടുതൽ ലോക്സഭാ അംഗങ്ങളുള്ളതിനാൽ ശരദ് പവാർ പക്ഷത്തിന് മുറി അനുവദിക്കുകയായിരുന്നു.
ശരദ് പവാർ പക്ഷത്തിന് എട്ടു ലോക്സഭാംഗങ്ങളും രണ്ടു രാജ്യസഭാംഗങ്ങളുമുണ്ട്. അജിത് പക്ഷത്തിന് ഒരു ലോക്സഭാംഗവും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്.