പുഷ്പ 2 പ്രദർശനത്തിനിടെ തീയറ്ററിൽ തീപ്പന്തം കത്തിച്ചു; നാലുപേർ അറസ്റ്റിൽ
Thursday, December 5, 2024 7:50 AM IST
ബംഗുളൂരു: പുഷ്പ 2 പ്രദർശനത്തിനിടെ തീയറ്റർ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ചവർ അറസ്റ്റിൽ. ബംഗുളൂരുവിലെ ഉർവശി തീയറ്ററിൽ വ്യാഴാഴ്ച രാത്രിഷോയ്ക്കിടെയാണ് സംഭവം. നാലുപേരാണ് അറസ്റ്റിലായത്.
അതേസമയം, പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്ക്.
ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തീയറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിനിരേവതി(39)ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ഭാസ്ക്കറിനും രണ്ട് മക്കൾക്കും പരിക്കേറ്റു.
ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ അല്ലു അർജുൻ പങ്കെടുത്ത പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു ഇവർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയപ്പോൾ തിരക്കിൽപ്പെട്ട രേവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. ആ
ആളുകൾ രേവതിയുടെ ശരീരത്തിലേക്ക് വീണപ്പോൾ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കുമുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.