ഏരിയ സമ്മേളനത്തിനു നടുറോഡിൽ സ്റ്റേജ് കെട്ടി സിപിഎം; ഗതാഗതം തടസപ്പെട്ടു
Thursday, December 5, 2024 4:48 PM IST
തിരുവനന്തപുരം: ഏരിയ സമ്മേളനത്തിൽ നടുറോഡിൽ സ്റ്റേജ് കെട്ടി സിപിഎം. വഞ്ചിയൂരിലാണ് ഗതാഗതം തടസപ്പെടുത്തി സിപിഎം സ്റ്റേജ് കെട്ടിയത്.
റോഡ് കെട്ടിയടച്ചാണ് സമ്മേളന വേദിയൊരുക്കിയിരിക്കുന്നത്. പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് വേദി തയാറാക്കിയത്. തിരുവനന്തപുരം ജില്ലാ കോടതിയുടെ മുന്നിലാണ് വേദിയൊരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി എം..വി ഗോവിന്ദനാണ് പൊതുസമ്മേളനം ഉദ്ഘാനം ചെയ്യുന്നത്. ഇതിനുശേഷം വേദിയില്‍ കെപിഎസിയുടെ നാടകവുമുണ്ട്.