അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ അറസ്റ്റിൽ
Sunday, December 8, 2024 12:48 AM IST
അമ്പലപ്പുഴ: അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പുത്തൻപുരയിൽ നാരായണപിള്ള (65) ആണ് അറസ്റ്റിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആളുകളിൽ നിന്ന് ഈടായി വാങ്ങിയ 150 ബാങ്ക് ചെക്കുകളും അഞ്ച് സ്റ്റാമ്പ് പേപ്പറുകളും രണ്ടു വസ്തു ആധാരങ്ങളും രണ്ട് ആർസി ബുക്കുകളും ഇയാളുടെപക്കൽനിന്ന് കണ്ടെടുത്തു.
അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അമ്പലപ്പുഴയിൽ കൊള്ള പലിശയ്ക്ക് പണം നൽകുന്നതായി പോലീസിന് നേരത്തേ നിരവധി പരാതികൾ ലഭിച്ചിരുന്നു.