കംബോഡിയയിലേയ്ക്ക് മനുഷ്യക്കടത്ത്: പ്രതി അറസ്റ്റിൽ
Sunday, December 8, 2024 2:35 AM IST
പാലക്കാട്: കംബോഡിയയിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മേലെ പട്ടാമ്പി സ്വദേശി നസറുദ്ദീൻ ഷായാണ് പിടിയിലായത്.
തായ്ലൻഡിലെ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. യുവാക്കളിൽനിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു.
കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്. ഇവിടെനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയവർ പോലീസിൽ പരാതി നൽകുകയായിരുന്നു.