മിനറൽ വാട്ടർ ഏജൻസിക്ക് കൈക്കൂലി; നഗരസഭ ജീവനക്കാരൻ പിടിയിൽ
Friday, March 21, 2025 12:55 AM IST
കോഴിക്കോട്: അപേക്ഷകനോട് കൈക്കൂലി വാങ്ങിയ നഗരസഭ ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് ഫറോക്കിൽ നഗരസഭാ ജീവനക്കാരൻ ആണ് പിടിയിലായത്.
ക്ലീൻ സിറ്റി മാനേജർ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ.കെ. രാജീവിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അപേക്ഷയ്ക്ക് സമീപിച്ചപ്പോഴാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
നേരത്തെ സ്ഥലം സന്ദർശിക്കുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് കണ്ടെത്തി. മുമ്പും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ.