പുലിപ്പല്ല് മാല കേസ്: റാപ്പർ വേടന് ജാമ്യം
Wednesday, April 30, 2025 5:27 PM IST
കൊച്ചി: വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് ( ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ചു. പെരുമ്പാവൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.