ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്, മോദിക്ക് യോഗി പോലും ഇത്ര മാച്ച് ആകില്ല: കെ. മുരളീധരന്
Friday, May 2, 2025 11:25 AM IST
കോഴിക്കോട്: വിഴിഞ്ഞം തുറമുഖം പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരം നല്കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താനില്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. മുഖ്യമന്ത്രി പിണറായി വിജയന് താനില്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.