കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ല: കെ. സുധാകരൻ
Saturday, May 3, 2025 11:18 AM IST
കണ്ണൂര്‍: കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കെ. സുധാകരൻ. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും സുധാകരൻ പറഞ്ഞു.
ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കാനേ എനിക്ക് യോഗമുള്ളൂ. ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഹൈക്കമാന്‍ഡ് തീരുമാനം മനസാ ശിരസാ സ്വീകരിക്കും. ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും. പോകാൻ പറഞ്ഞാൽ പോകും.
വിഷയത്തില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം എന്റെ കൂടി തീരുമാനമാണ്. താൻ ആരുടെ പേരും നിർദേശിച്ചിട്ടില്ലെന്നും സുധാകരന് വ്യക്തമാക്കി.