ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും
Monday, May 5, 2025 6:55 AM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. രാത്രി 7.30 മുതൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി ഇറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഡൽഹി നിലവിൽ അഞ്ചാം സ്ഥാനത്താണ്.
പ്ലേ ഓഫ് സാധ്യത ഏറ്റെ കുറെ അവസാനിച്ച സൺറൈസേഴ്സിന് മികച്ച പോരാട്ടം നടത്തി മടങ്ങാം എന്ന പ്രതീക്ഷയാണുള്ളത്. 10 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള സൺറൈസേഴ്സ് ഒമ്പതാം സ്ഥാനത്താണ്.