കൊ​ല്ലം: മൈ​ല​ക്കാ​ട് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ത​ഴു​ത്ത​ല സ്വ​ദേ​ശി സാ​ജ​നാ​ണ് ( 34) മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ബു, ഷി​ബു എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

ഇ​ത്തി​ക്ക​ര ആ​റി​ന്‍റെ കൈ​വ​രി​ക​ളി​ലൊ​ന്നാ​യ മൈ​ല​ക്കാ​ട് ആ​ലും​ക​ട​വ് ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.തെ​ങ്ങു​ക​ളി​ൽ നി​ന്ന് വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന ഓ​ല​യും മ​ട​ലും ശേ​ഖ​രി​ക്കാ​നാ​ണ് മൂ​ന്നു പേ​രും കൊ​തു​മ്പു വ​ള്ള​ത്തി​ൽ യാ​ത്ര ചെ​യ്‌​ത​ത്‌.

ഭാ​രം താ​ങ്ങാ​നാ​കാ​തെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബാ സം​ഘം എ​ത്തി​യാ​ണ് സാ​ജ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.