കനത്ത മഴ; കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞു
Tuesday, May 20, 2025 11:31 AM IST
കാസർഗോഡ്: കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയ്ക്ക് പിന്നാലെ റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴയാണ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.