കോഴിക്കോട്ട് വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Tuesday, May 20, 2025 3:23 PM IST
കോഴിക്കോട്: വെള്ളയിൽ ഹാർബറിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്.
രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. തോപ്പ സ്വദേശി ഷമീറിനെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
കുഞ്ഞാലിമരക്കാർ എന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ഹംസയുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.