ഐപിഎൽ; ഹൈദരാബാദിന് ബാറ്റിംഗ്
Sunday, May 25, 2025 7:30 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇതിനോടകം ടൂർണമെന്റിൽ നിന്ന് പുറത്തായ ഇരുടീമുകളുടെയും അവസാന മത്സരമാണിത്.
ടീം കോൽക്കത്ത: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, വൈഭവ് അറോറ, ഹർഷിത് റാണ, ആൻറിച്ച് നോർക്കിയ, വരുൺ ചക്രവർത്തി.
ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, ഇഷാൻ മലിംഗ.