പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​യു​ടെ കു​രു​ത്തി​ച്ചാ​ൽ ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഷൊ​ർ​ണൂ​ർ ക​യി​ലി​യാ​ട് സ്വ​ദേ​ശി മു​ബി​ന്‍ (26) ആ​ണ് മ​രി​ച്ച​ത്.

ച​ക്ക​ര​ക്കു​ള​ന്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ സേ​ന, പാ​ല​ക്കാ​ട് നി​ന്നു​ള്ള സ്കൂ​ബ ടീം, ​പൊ​ലീ​സ്, റ​വ​ന്യു, സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു​ള്ള സം​ഘ​മാ​ണു തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ മു​ബി​നെ ഞാ​യ​റാ​ഴ്ച ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.