തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ വി​ഷു ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു. VD 204266 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ടു​ള്ള ജ​സ്വ​ന്ത് എ​ന്ന ഏ​ജ​ന്‍റി​ൽ നി​ന്നും കോ​ഴി​ക്കോ​ടു​ള്ള ഏ​ജ​ന്‍റ് എ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ ടി​ക്ക​റ്റാ​ണി​ത്. 12 കോ​ടി​യാ​ണ് സ​മ്മാ​ന​ത്തു​ക.

ര​ണ്ടാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ വീ​തം ആ​റ് പേ​ർ​ക്കാ​ണ് ല​ഭി​ക്കു​ക. VA 699731 VB 207068 VC 263289 VD 277650 VE 758876 VG 203046 എ​ന്നീ ന​ന്പ​റു​ക​ൾ​ക്കാ​ണ് ര​ണ്ടാം സ​മ്മാ​നം.

മൂ​ന്നാം സ​മ്മാ​നം പ​ത്ത് ല​ക്ഷം വീ​തം ആ​റു​പേ​ർ​ക്കാ​ണ് ല​ഭി​ക്കു​ക. VA 223942 VB 207548 VC 518987 VD 682300 VE 825451 VG 273186 എ​ന്നീ ന​ന്പ​റു​ക​ളാ​ണ് മൂ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ഗോ​ര്‍​ഖി ഭ​വ​നി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

ആ​റു പ​ര​മ്പ​ര​ക​ളി​ലാ​യു​ള്ള ടി​ക്ക​റ്റി​ന് 300 രൂ​പ​യാ​ണ് വി​ല. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 42,17, 380 ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യി​ട്ടു​ണ്ട്.