മുള്ളൻകൊല്ലിയിലും കൂടരഞ്ഞിയിലും വീണ്ടും പുലിയിറങ്ങി
Friday, May 30, 2025 10:42 AM IST
വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വീണ്ടും പുലിയിറങ്ങി. കബനിഗിരി സ്വദേശി കുന്നേൽ ജോയുടെ ആടിനെ കൊന്നു. ഇതേത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിച്ചു.
അതേസമയം, കോഴിക്കോട് കൂടരഞ്ഞി പൂവാറൻ തോട്ടിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രക്കാരും റിസോര്‍ട്ടിലേക്ക് പോവുന്നവരുമാണ് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം ഇതിനു സമീപത്ത് പുലിയുടെ സാന്നിധ്യം കണ്ടിരുന്നു.
മേപ്പാടി പുഴമൂലയിലും വന്യജീവി ആക്രമണമുണ്ടായി. കടവത്ത് ഗിരീഷിന്റെ വളർത്തുനായയെ ആണ് കൊന്നത്.