കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി കെ​എ​ഫ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് നി​യാ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് നി​യാ​സ്. കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ വ​ച്ച് ആ​ണ് പ്ര​ത്രി​യെ പി​ടി​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ ദി​വ​സം അ​ന്നൂ​സ് റോ​ഷ​ന്‍റെ വീ​ട്ടി​ൽ ബൈ​ക്കി​ൽ എ​ത്തി​യ ആ​ളാ​ണ് മു​ഹ​മ്മ​ദ് നി​യാ​സ്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള സം​ഘ​ത്തി​ലെ മു​ഴു​വ​ൻ പേ​രെ​യും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ് പോ​ലീ​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ന്നൂ​സ് റോ​ഷ​നി​ൽ നി​ന്നും പൊ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. മൈ​സൂ​രി​ൽ നി​ന്നു തി​രി​ച്ചു വ​രു​മ്പോ​ൾ കാ​റി​ൽ ര​ണ്ടു​പേ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നെ​ന്നും താ​ൻ ഉ​റ​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ർ കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി പോ​യെ​ന്നാ​ണ് യു​വാ​വി​ന്‍റെ മൊ​ഴി.

ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ടാ​ക്സി ഡ്രൈ​വ​റി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഏ​ഴ് അം​ഗ സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി അ​ന്നൂ​സി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം. സം​ഘ​ത്തെ സ​ഹാ​യി​ച്ച മൂ​ന്ന് പേ​ർ നി​ല​വി​ൽ അ​റ​സ്റ്റി​ൽ ആ​യി​ട്ടു​ണ്ട്.