അഹമ്മദാബാദ്: ഗു​ജ​റാ​ത്തി​ലെ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കം ത​ക​ർ​ന്നു​വീ​ണ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നി​ന്നും ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു.

എ​ക്ക​ണോ​മി​ക്സ് ക്ലാ​സി​ൽ 11 എ ​സീ​റ്റി​ൽ ഇ​രു​ന്ന ര​മേ​ശ് വി​ശ്വാ​സ് കു​മാ​ർ(38) ആ​ണ് ര​ക്ഷ​പെ​ട്ട​ത്. ര​മേ​ശ് വി​ശ്വാ​സി​ന്‍റെ മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ക​ളു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ദ്ദേ​ഹം വി​മാ​ന​ത്തി​ൽ നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ക്ക​ലേ​ക്കും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കും ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ര​മേ​ശ് വി​ശ്വാ​സ്, ബ​ന്ധു​ക്ക​ളെ കാ​ണാ​നാ​ണ് ല​ണ്ട​നി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ, വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 242 പേ​രും മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഇ​തി​നി​ടെ​യാ​ണ് ആ​ശ്വാ​സ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.