ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി
Friday, June 13, 2025 12:32 PM IST
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്.
എഐ 379 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. രാവിലെ 9:30 നാണ് ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്.
വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു. നിലവിൽ വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.