അരൂരിൽ ആസാം സ്വദേശി ട്രെയിൻ തട്ടി മരിച്ചു
Friday, June 13, 2025 7:24 PM IST
ആലപ്പുഴ: അരൂരിൽ ആസാം സ്വദേശി ട്രെയിൻ തട്ടി മരിച്ചു. ആസാമിലെ ഗോലാഹട്ട് ജില്ലയിലുള്ള സമുക്ക്ജാൻ ബുക്കിയാൽ ഗ്രാമത്തിൽ നിന്നുള്ള ദിഗന്തോ (25) ആണ് മരിച്ചത്.
അരൂർ വ്യവസായ മേഖലയിലെ അലുമിനിയം ഫേബ്രിക്കേഷൻ മെറ്റൽ കോട്ടിംഗ് കമ്പിനിയായ സൺ മെറ്റൽ കോട്ടിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
അരൂർ, കുമ്പളം റെയിൽപാതയിലെ നിർമാണ തൊഴിലാളികളാണ് ട്രെയിൻ തട്ടിയ നിലയിൽ യുവാവിനെ ആദ്യം കണ്ടത്. അരൂർ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.