കേരളം സൃഷ്ടിച്ച മാതൃകകൾലോകോത്തരം: പ്രകാശ് കാരാട്ട്
Saturday, June 14, 2025 2:53 AM IST
തൃശൂർ: സാന്പത്തിക അസമത്വം വളരുന്നതിനൊപ്പം ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും ദുരിതത്തിലേക്കു കൂപ്പുകുത്തുകയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
ലോകത്തിന്റെ സന്പത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ഒരു ശതമാനം സന്പന്നരുടെ കൈയിലാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം രാജ്യം തകർച്ച നേരിടുകയാണ്. സാന്പത്തിക പരാധീനതകളിലും കേരളം കൂടുതൽ ജനക്ഷേമനടപടികൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ച, കൂടുതൽ ആളുകൾക്കു ഭൂമി, കെ-ഫോണ്‍വഴി ഇന്റർനെറ്റ് അവകാശമാക്കൽ എന്നിങ്ങനെ കേരളം സൃഷ്ടിച്ച മാതൃകകൾ ലോകോത്തരമാണ്. പൊടുന്നനെ ഉണ്ടായ മാറ്റങ്ങളല്ല ഇതെന്നും കേരളം സൃഷ്ടിച്ചെടുത്ത മതനിരപേക്ഷ പുരോഗമന ജനകീയ മുന്നേറ്റത്തിന്റെ ഫലമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.