ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ, തിരിച്ചടിച്ച് ഇറാൻ
Saturday, June 14, 2025 3:00 AM IST
ടെഹ്റാൻ: ഇറാനിൽ വീണ്ടും ഇസ്രയേലിന്റെ മിസൈൽ ആക്രമണം. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
അതേസമയം ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജറുസലേമിലും ഇറാൻ ആക്രമണം നടത്തിയെന്നാണ് വിവരം.
ഇസ്രയേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇസ്രയേലിന്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു.
ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.