കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം
Sunday, June 15, 2025 10:54 PM IST
തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്നിക്കിരയായി. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം.
പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. പൂവാറില്‍ നിന്നും നെയ്യാറ്റിന് നിന്നുമുള്ള ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.