ഫിഫ ക്ലബ് ലോകകപ്പ്: ബൊറൂസിയ ഡോർട്മുണ്ടിന് ജയം
Sunday, June 22, 2025 12:01 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ മാമെലോടി സൺഡൗൺസിനെതിരായ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന് ജയം. സിൻസിനാറ്റിയിലെ ടിക്യുഎൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഡോർട്മുണ്ട് വിജയിച്ചത്.
ഫെലിക്സ് എൻമേച്ച, സെർഹോ ഗയ്രാസി, ജോബ് ബെല്ലിംഗ്ഹാം എന്നിവരാണ് ബൊറൂസിയയ്ക്കായി ഗോളുകൾ നേടിയത്. മാമെലോടി താരം ഖുലിസോ മുഡാവിന്റെ സെൽഫ് ഗോളും ബോറൂസിയയുടെ ഗോൾ പട്ടികയിലുണ്ട്.
ലൂകാസ് റിബെറോ കോസ്റ്റ, ഇഖ്റാം റെയ്നേയ്സ്, ലെബൊ മോതിബ എന്നിവരാണ് മാമെലോടിക്കായി ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിലെ വിജയത്തോടെ ബൊറൂസിയയ്ക്ക് നാല് പോയിന്റായി. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്താനും ഇതോടെ ബൊറൂസിയയ്ക്കായി.