കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​രും. ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കും.

പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ന്‍​ലാ​ല്‍ തു​ട​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​നാ​യ മു​തി​ര്‍​ന്ന താ​രം ത​ന്നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് വേ​ണ​മെ​ന്നാ​ണ് പൊ​തു​വി​ലു​ള്ള ധാ​ര​ണ. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി അ​ഡ്ഹോ​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ ത​ന്നെ ഭാ​ര​വാ​ഹി​ക​ളാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത‌​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ണ്ടു​വ​ന്ന പു​തി​യ നി​ർ​ദേ​ശ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​ട​ൻ സി​ദ്ദി​ഖ് ഉ​ൾ​പ്പെ​ടെ നേ​തൃ​പ​ദ​വി​യി​ലു​ള്ള ചി​ല​ർ​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ചി​ല ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തോ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ഡ്ഹോ​ക് ക​മ്മി​റ്റി​യാ​ണ് ഭ​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.