യുഡിഎഫിന് ആശ്വാസം; ഷൗക്കത്തിന്റെ ലീഡ് 4000 കടന്നു
Monday, June 23, 2025 9:39 AM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡുയര്‍ത്തി യുഡിഎഫ്. നിലവില്‍ 4173 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ഷൗക്കത്ത് മുന്നിലാണ്.
വോട്ടെണ്ണല്‍ തുടങ്ങി അഞ്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോഴാണ് യുഡിഎഫ് വ്യക്തമായ ലീഡ് നേടുന്നത്. എന്നാൽ പലയിടത്തും യുഡിഎഫിന്റെ വോട്ട് അൻവർ പെട്ടിയിലാക്കി.
ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്ജിനുംവോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.