ക​ൽ​പ്പ​റ്റ: ചൂ​ര​ല്‍​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ബെ‌​യ്‌​ലി പാ​ലം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. മ​ഴ കു​റ​യു​ന്ന​തു വ​രെ പ്ര​ദേ​ശ​ത്തേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.

അ​ട്ട​മ​ല, മു​ണ്ട​ക്കൈ മേ​ഖ​ല​ക​ളി​ലെ തോ​ട്ട​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​ഴ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു​ള്ളി​ലെ മ​ണ്ണൊ​ലി​ച്ചു​പോ​യി​രു​ന്നു.

പാ​ല​ത്തി​നു ബ​ല​ക്ഷ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു​ള്ളി​ൽ മ​ണ്ണി​ട്ടു നി​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും അ​ധി​കൃ​ത​രും.