മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി
Thursday, July 10, 2025 7:50 PM IST
പാലക്കാട്: മന്ത്രി പി.പ്രസാദിനെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പാലക്കാട് പെരുവെമ്പിൽവച്ച് മന്ത്രിക്കുനേരെ കരിങ്കാടി വീശിയ കർഷക കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ഇതിനിടെയായിരുന്നു പ്രതിഷേധം.
ഇരു വിഭാഗവും പിരിഞ്ഞു പോകാൻ തയാറാകതെ നിലയുറപ്പിച്ചതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. സിപിഎം പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു.