പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് ഡിവൈഎഫ്ഐ; ജലപീരങ്കി, സംഘർഷം
Monday, July 14, 2025 1:19 PM IST
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയുടെ ഓഫീസിലേക്കു കടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിനിടെ ടോൾ പ്ലാസ ഓഫീസിനു സമീപമുള്ള ചെടിച്ചട്ടികളും പ്രവർത്തകർ തകർത്തു. ഇതോടെ, പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ ടോൾപ്ലാസ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്.