തി​രു​വ​ന​ന്ത​പു​രം: ശ്രീ​ചി​ത്ര പു​വ​ര്‍ ഹോ​മി​ലെ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മൂ​വ​രെ​യും തി​രു​വ​ന​ന്ത​പു​രം എ​സ്‍​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്പ് പു​വ​ര്‍ ഹോ​മി​ലെ​ത്തി​യ ആ​റ്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ര്‍. അ​ന്തേ​വാ​സി​ക​ളാ​യ മ​റ്റു ചി​ല കു​ട്ടി​ക​ള്‍ ക​ളി​യാ​ക്കി​യ​ത് മാ​ന​സി​ക വി​ഷ​മ​ത്തി​നി​ട​യാ​ക്കി​യെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ പാ​ര​സെ​റ്റാ​മോ​ള്‍ ഗു​ളി​ക​ക​ളും വൈ​റ്റ​മി​ൻ ഗു​ളി​ക​ക​ളും അ​മി​ത​മാ​യി ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശ്രീ​ചി​ത്ര പു​വ​ര്‍ ഹോം ​സൂ​പ്ര​ണ്ട് ബി​ന്ദു പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.