ഉത്തരാഖണ്ഡിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു
Tuesday, July 15, 2025 11:07 PM IST
പിത്തോറഗഡ്: ഉത്തരാഖണ്ഡിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. താൽ പ്രദേശത്തെ സുനി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ മുവാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. ബോക്ത ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി താൽ എസ്എച്ച്ഒ ശങ്കർ സിംഗ് റാവത്ത് പറഞ്ഞു.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) സ്ഥലത്തെത്തി. നാട്ടുകാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.