പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അ​ടൂ​ർ ഹൈ​സ്‌​കൂ​ൾ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ‍​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പൂ​ഴി​ക്കാ​ട് സ്വ​ദേ​ശി ബി​നു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.