തൃക്കാക്കരയിൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും; 35 പേർ ആശുപത്രിയിൽ
Wednesday, July 16, 2025 3:48 PM IST
കൊച്ചി: തൃക്കാക്കര കെഎംഎം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും. 35 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിലെ വിദ്യാഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളേയും, 10 ആൺകുട്ടികളേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നുവെന്നാണ് സംശയിക്കുന്നത്.
വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ടാങ്കിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. നിലവിൽ വിദ്യാർഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.