കോ​ഴി​ക്കോ​ട്: എം.​എം. അ​ലി റോ​ഡി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​ര്‍ ഉ​ള്‍​പ്പ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

എം​എം അ​ലി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​പി ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ മു​ൻ മാ​നേ​ജ​റാ​യ ബേ​പ്പൂ​ർ സ്വ​ദേ​ശി​യാ​യ ബി​ജു​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പോ​ലീ​സു​കാ​ർ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ​വ​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ടി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ ക​സ​ബ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.