സ്റ്റാലിന്റെ ഭരണം ജനങ്ങൾക്ക് മടുത്തു; 2026ൽ എഐഎഡിഎംകെ അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി
Wednesday, July 16, 2025 5:43 PM IST
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ വൻവിജയം നേടുമെന്ന് ആവർത്തിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി. വൻ ഭൂരിപക്ഷത്തിലായിരിക്കും പാർട്ടി അധികാരത്തിലെത്തുകയെന്നും പളനിസ്വാമി പറഞ്ഞു.
"സംസ്ഥാനത്തെ ഡിഎംകെ സർക്കാരിനെ ജനങ്ങൾ മടുത്തു. ജനവിരുദ്ധ നടപടികൾ തുടരുന്ന സ്റ്റാലിന്റെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. അവർ എഐഎഡിഎംകെ അധികാരത്തിലെത്തമെന്ന് ആഗ്രഹിക്കുന്നു.'-പളനിസ്വാമി അവകാശപ്പെട്ടു.
ബിജെപിയുമായുള്ള സഖ്യം തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും പളനിസ്വാമി പറഞ്ഞു. സഖ്യം വിജയിക്കുമെങ്കിലും എഐഎഡിഎംകെ തനിച്ചായിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും പളനിസ്വാമി വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയുമായുള്ള സഖ്യസർക്കാരിനെ അംഗീകരിക്കില്ലെന്നും പളനിസ്വാമി പറഞ്ഞു.