പാലക്കാട്ട് ലഹരിയുമായി യുവാവും യുവതികളും പിടിയിൽ
Sunday, July 27, 2025 10:13 PM IST
പാലക്കാട്: 53.950 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി. ആൻസി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പോലീസും നാർക്കോട്ടിക് സെല്ലും സംയുക്തമായി പ്രതികളെ പിടികൂടിയത്.
ആൻസിയെ കഴിഞ്ഞ വർഷവും എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മയക്കുമരുന്നുമായി വീണ്ടും പിടിയിലാകുന്നത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും സ്വാലിഹും വന്നതെന്നാണ് വിവരം.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു.