യുപിയിൽ മാതാപിതാക്കളെയും സഹോദരിയെയും യുവാവ് വെട്ടി കൊലപ്പെടുത്തി
Monday, July 28, 2025 12:03 AM IST
ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.
ഏറെ കാലങ്ങളായി പ്രതി കുടുംബവുമായി സ്വത്ത് തര്‍ക്കത്തിലായിരുന്നു. ഇത് തന്നെയാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.