കൊ​ച്ചി: മു​ള​ന്തു​രു​ത്തി​യി​ൽ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ള​ന്തു​രു​ത്തി പെ​രു​മ്പി​ള്ളി സ്വ​ദേ​ശി ചാ​ല​പ്പു​റ​ത്ത് രാ​ജ് (42) ആ​ണ് ജി​മ്മി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ 5.30 ഓ​ടെ മു​ള​ന്തു​രു​ത്തി പാ​ല​സ് സ്ക്വ​യ​റി​ലു​ള്ള ജി​മ്മി​ലാ​ണ് സം​ഭ​വം. ഈ ​സ​മ​യം ജി​മ്മി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ട​യ്ക്കി​ടെ വ്യാ​യാ​മം ചെ​യ്യാ​ൻ ജി​മ്മി​ലെ​ത്തി​യി​രു​ന്ന ആ​ളാ​യി​രു​ന്നു രാ​ജ്. സാ​ധാ​ര​ണ രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് രാ​ജ് ജി​മ്മി​ൽ എ​ത്താ​റു​ള്ള​ത്.

എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ അ​ഞ്ചോടെ എ​ത്തി ജിം ​തു​റ​ന്ന് വ്യാ​യാ​മം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 5.26ന് ​രാ​ജ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജി​മ്മി​ലെ​ത്തി​യ​വ​രാ​ണ് രാ​ജി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കാ​ണു​ന്ന​ത്.

20 മി​നി​റ്റോ​ളം ത​റ​യി​ൽ കി​ട​ന്ന രാ​ജി​നെ 5.45 ഓ​ടെ​യാ​ണ് സി​പി​ആ​ർ ന​ൽ​കി ആ​ര​ക്കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.