മധ്യപ്രദേശിൽ കനത്ത മഴ: ശിവപുരിയിൽ സൈന്യമിറങ്ങി
Thursday, July 31, 2025 12:44 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കനത്ത മഴയെത്തുടർന്നുള്ള ദുരിതങ്ങൾ തുടരുന്നു. ശിവപുരി ജില്ലയിൽ പ്രളയസമാനമായ മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഗുണ ജില്ലയിലും നൂറുകണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാർപ്പിച്ചു. ദിൻദോരി, വിദിഷ, ജബൽപുർ, നർമദാപുരം ജില്ലകളിലും പ്രളയക്കെടുത്തി രൂക്ഷമാണ്.
വിവിധ ജില്ലകളിൽനിന്നായി 2,900 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.