ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Thursday, July 31, 2025 5:09 AM IST
കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക് സമീപത്തുള്ള ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്.
രാജ് കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 5.45ഓടെ ജിമ്മിലെത്തിയവരാണ് രാജ് വീണുകിടക്കുന്നത് കാണുന്നത്. ആരക്കുന്നം എപി വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാലപ്പുറം എബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. സംസ്കാരം വെള്ളിയാഴ്ച.