ഇൻഡോറിൽ ട്രക്ക് ഇടിച്ച് കാൻവാർ തീർഥാടകൻ മരിച്ചു; ആറു പേർക്ക് പരിക്ക്
Thursday, July 31, 2025 7:51 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ അമിതവേഗതയിൽ വന്ന ഒരു ട്രക്ക് ഇടിച്ച് കാൻവാർ തീർഥാടകൻ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.
ആദർശ് റാത്തോഡ്(25) ആണ് മരിച്ചത്. കാതി ഘാട്ടി പ്രദേശത്താണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ഉമാകാന്ത് ചൗധരി പറഞ്ഞു.
"ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കൻവാർ തീർഥാടകരുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദർശ് റാത്തോഡ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു, മറ്റ് ആറ് തീർഥാടകരെ ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഐസിയുവിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടുവെന്നും അയാളെ പിടികൂടാൻ തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.