പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
Thursday, July 31, 2025 11:31 PM IST
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകളുടെ വില 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതിയ വില 1638.50 രൂപയായി.
പുതിയ നിരക്ക് വെള്ളിയാഴ്ച മുതൽ നിലവിൽ വരും. അഞ്ചു മാസത്തിനിടെ വാണിജ്യ സിലിണ്ടറുകളുടെ വില 177.50 രൂപയാണ് കുറച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ ഇത്തവണയും മാറ്റമില്ല.
ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. പ്രതിമാസ വിലനിര്‍ണയ നടപടികളുടെ ഭാഗമായാണ് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായത്.