കുൽഗാമിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു
Saturday, August 2, 2025 8:39 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അഖലിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്. ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മേഖലയിൽ തെരച്ചിൽ തുടരുകയാണ്.