അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നൽകിയ റിപ്പോർട്ടിൽ കോടതി തീരുമാനം ഇന്ന്
Friday, August 8, 2025 7:27 AM IST
തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ഇന്ന് നിർണായക ദിനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അജിത്കുമാറിന് വിജിലന്‍സ് നല്കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ കോടതി ഉത്തരവ് ഇന്ന് ഉത്തരവ് പറയും.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുക. കേസ് ഡയറി, അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ പോലും അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരന്റെ വാദം.