കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തിയ പ​തി​നാ​റു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. മാ​ഹി സ്വ​ദേ​ശി ക​ല്ലാ​ട്ട് ശ്രാ​വ​ണ്‍(25) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ശ്രാ​വ​ണ്‍ വൈ​ദ്യ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും, ആ​ശു​പ​ത്രി​യി​ല്‍ തെ​റാ​പ്പി​സ്റ്റാ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ ഇ​യാ​ള്‍ സ്ഥി​രം ജീ​വ​ന​ക്കാ​ര​ന്‍ ആ​യി​രു​ന്നി​ല്ലെ​ന്നും സൂ​ചി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് അ​മ്മ​യോ​ടൊ​പ്പം ചി​കി​ത്സ​ക്കാ​യെ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​നി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. നാ​ദാ​പു​രം-​ത​ല​ശേ​രി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ഇ​തു​സം​ബ​ന്ധി​ച്ച് നാ​ദാ​പു​രം പൊ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്. നാ​ദാ​പു​രം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.