ഡ്യൂറൻഡ് കപ്പ്: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിൽ
Tuesday, August 19, 2025 9:00 PM IST
ഷില്ലോംഗ്: 2025 ഡ്യൂറഡ് കപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് നോർത്ത് ഈസ്റ്റ് ഫൈനലിലെത്തിയത്.
നോർത്ത് ഈസ്റ്റിന് വേണ്ടി റിഡീം ലാംഗ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 35ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
നിലവിലെ ചാമ്പ്യൻമാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിലെത്തുന്നത്.